റാന്നി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ രോഗിക്കൊപ്പമെത്തിയവര്‍ മര്‍ദിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

Wait 5 sec.

പത്തനംതിട്ട | റാന്നി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ രോഗിക്കൊപ്പമെത്തിയവര്‍ മര്‍ദിച്ചതായി പരാതി. പ്രകാശന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. അധികൃതരില്‍ നിന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒരു കുട്ടിയുമായി എത്തിയവരോട് ഒരാള്‍ മാത്രം കുട്ടിക്കൊപ്പം കാഷ്വാലിറ്റിയിലേക്ക് കയറിയാല്‍ മതിയെന്ന് പ്രകാശന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും പ്രകാശന് മര്‍ദനമേല്‍ക്കുകയുമായിരുന്നു.സെക്യൂരിറ്റിക്ക് ക്രൂരമര്‍ദനമേല്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.Content Highlights:A security staff member at Ranni Taluk Hospital was physically assaulted by companions accompanying a patient. The incident took place during an argument at the hospital premises. Ranni Police responded promptly to the situation and took two individuals into custody regarding the attack.