തിരുവനന്തപുരം| നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്‌ഫോടക വസ്തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. ഒമ്പത് പ്രതികളെയാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. സാമ്പത്തിക ഇടപാട് തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ ജില്ലാ ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയത്.പാലോട് പേരയം സ്വദേശി കൃഷ്ണനുണ്ണി (27), നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി അനൂപ് (26), പുല്ലമ്പാറ പാലാകോണം സ്വദേശി സാദിഖ് (28), മഞ്ച പാറക്കാട് സ്വദേശി ദീജു (27), ഉഴമലയ്ക്കല്‍ ചാരുമൂട് സ്വദേശി ഷിജിന്‍ (34), കരകുളം കാച്ചാണി സ്വദേശി ഹരികൃഷ്ണന്‍ (27), പാലോട് പേരയം സ്വദേശി വിഷ് (25), അരുവിക്കര മൈലം ചെറിയകൊണ്ണി സ്വദേശി സുരഭിന്‍ (30), മഞ്ച പേരുമല സ്വദേശി രാജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.അക്രമികളില്‍നിന്ന് മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.Content Highlights:Police arrested nine persons for throwing explosives and creating terror near Nedumangad District Hospital. The violent clash was triggered by a monetary dispute between the gang members. Officers seized lethal weapons and explosives from the accused before they were remanded.