ദുബൈ|തൊഴിൽ കരാറിലുള്ള സാധാരണ സമയത്തിന് പുറമെ ജീവനക്കാരോട് അധിക സമയം ജോലി ആവശ്യപ്പെട്ടാൽ അതിന് അർഹമായ ഓവർടൈം അലവൻസ് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് യു എ ഇ തൊഴിൽ നിയമം വ്യക്തമാക്കുന്നു. പ്രത്യേക എഴുത്തു കരാറില്ലെന്ന കാരണത്താൽ അധികവേതനം നിഷേധിക്കാൻ തൊഴിലുടമകൾക്ക് നിയമപരമായ അവകാശമില്ല.തൊഴിലുടമയുടെ ആവശ്യപ്രകാരം അധിക സമയം ജോലി ചെയ്തിട്ടുണ്ടെങ്കിൽ ഹാജർ രേഖകൾ, ഇലക്ട്രോണിക് സന്ദേശങ്ങൾ, ഇമെയിൽ ആശയവിനിമയങ്ങൾ, ടൈംഷീറ്റുകൾ തുടങ്ങിയ തെളിവുകൾ തൊഴിലാളികൾ സൂക്ഷിക്കേണ്ടത് നിർണായകമാണ്. ഇത്തരം തെളിവുകളുണ്ടെങ്കിൽ അധികമായി ജോലി ചെയ്ത മണിക്കൂറുകൾക്ക് നിയമപ്രകാരമുള്ള വേതനം ലഭിക്കാൻ തൊഴിലാളിക്ക് പൂർണ അർഹതയുണ്ട്.അധിക വേതനം നൽകാതെ തൊഴിലുടമ നിഷേധിക്കുന്ന സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി നേരിട്ട് പരാതി നൽകാവുന്നതാണ്. മന്ത്രാലയം വിഷയം പരിശോധിച്ച് തൊഴിലാളിക്ക് അർഹമായ വേതനം ലഭ്യമാക്കാനുള്ള നിയമനടപടികൾ സ്വീകരിക്കും.Content Highlights:UAE Labour Law mandates that employers must pay overtime allowance if workers perform duties beyond normal hours. Lack of a specific written contract does not justify withholding extra pay. Workers can submit evidence like emails or timesheets directly to MoHRE to claim their unpaid dues.