ഇസ്ലാമാബാദ് | ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്ത ഭീകരതാവളം പാകിസ്താനില്‍ പുനര്‍നിര്‍മിച്ചു. പഞ്ചാബ് പ്രവിശ്യയിലുള്ള ബാഹവല്‍പൂരിലെ ഭീകരകേന്ദ്രമാണ് പാക് സര്‍ക്കാരിന്റെ സഹായത്തോടെ പുനര്‍നിര്‍മിച്ചത്.ജെയ്‌ഷെ മുഹമ്മദിന്റെ മര്‍കസ് സുബ്ഹാന്‍ അല്ലാ ആസ്ഥാനമാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ നിലം പതിച്ച കേന്ദ്രത്തിന്റെ താഴികക്കുടങ്ങള്‍ ഉള്‍പ്പെടെ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതിനായി സര്‍ക്കാരില്‍ നിന്ന് 25 കോടി രൂപയുടെ സഹായം ലഭിച്ചതായാണ് വിവരം. ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം, ഭീകരകേന്ദ്രത്തിന്റെ ഹാള്‍ നിര്‍മിക്കുന്നതിന് മാത്രം 11 കോടി പാക്കിസ്ഥാന്‍ രൂപയാണ് ചെലവഴിച്ചത്. മസൂദ് അസ്ഹറിന്റെ സഹോദരന്മാരായ തല്‍ഹ അല്‍-സൈഫ്, മൊയിനുദ്ദീന്‍ ഔറംഗസേബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.2025 ഏപ്രില്‍ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. 2025 മെയ് ഏഴിന് ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തില്‍ പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നതായും നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.അതേസമയം മുഹമ്മദ് അസ്ഹറിന്റെ ആരോഗ്യനില ഗുരുതരമാണെന്നും പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ അസ്ഹറിനെ പൊതുജനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസ്ഹറിന്റെ ആരോഗ്യനില ആയുധമാക്കി സഹതാപം സൃഷ്ടിക്കാനും റിക്രൂട്ട്മെന്റ് നടത്താനുമാണ് പാക് കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. Content Highlights:Pakistan has rebuilt the Jaish-e-Mohammed headquarters in Bahawalpur with 25 crore state aid after its destruction in India’s Operation Sindoor. Operatives Talha Al-Saif and Moinuddin Aurangzeb lead operations as founder Masood Azhar remains in critical condition under ISI supervision.