തിരുവനന്തപുരം | എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വര്‍ഗ, ജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മിക്കുന്ന പദ്ധതി സമാന്തരമായി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചേരമര്‍ സാംഭവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയ്യങ്കാളി ഒരു ജനതയുടെ ആവേശമാണെന്നും ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയാണ് അനീതിയുണ്ടായത് അവിടെയെല്ലാം അദ്ദേഹമെത്തി. കേരളമുള്ള കാലം വരെ അദ്ദേഹത്തിന്റെ സമരങ്ങള്‍ ഓര്‍ത്തുവെക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സര്‍ക്കാര്‍ പട്ടിക ജാതി ഫണ്ട് വെട്ടിക്കുറച്ചപ്പോള്‍ പ്രതിഷേധിച്ചവരാണ് ഞങ്ങള്‍. അധികാരത്തിലെത്തിയപ്പോള്‍ ഒരു രൂപ ബാക്കിയില്ലാതെ ഇ ഗ്രാന്റ് മുഴുവന്‍ നല്‍കി. ദലിത് ക്രൈസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ പഠനം നടത്തുമെന്നും അവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.സി എസ് ഡി എസിന് കോളജ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടിയോടുള്ള പ്രതിബദ്ധത ഈ സര്‍ക്കാറിനുണ്ട്. പി എസ് സി നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്നും അതില്‍ എസ് സി-എസ് ടി പ്രാതിനിധ്യമില്ലെങ്കില്‍ നിയമനങ്ങള്‍ മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.Content Highlights: Kerala Chief Minister announced that the LIFE Mission housing scheme will continue smoothly. A parallel housing scheme for SC and ST communities will also be implemented to ensure total welfare. The government affirmed that budget cuts will not affect welfare funds allocated for marginalized sections.