മാനവിക ദര്‍ശനങ്ങളാണ് മുഹമ്മദ് നബി പകര്‍ന്ന് നല്‍കിയത് : മന്ത്രി എം ലിജു

Wait 5 sec.

പത്തനംതിട്ട  | പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് പകര്‍ന്നു നല്‍കിയത് മഹത്തായ മാനവിക ദര്‍ശനങ്ങളാണെന്നും കരുണ,സമത്വം, സാഹോദര്യം എന്നിവയിലൂന്നിയ പ്രവാചക അധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും മന്ത്രി എം ലിജു പറഞ്ഞു,പ്രവാചകന്‍ മുഹമ്മദ് നബിയുടെ1501-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ‘ഖല്‍ബിലുണ്ട് എന്റെ നബി’എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ മീലാദ് സപ്ലിമെന്റ് പ്രകാശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം സഖാഫി,എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം എ പി മുഹമ്മദ് അഷ്ഹര്‍, സുധീര്‍ വഴിമുക്ക് എന്നിവര്‍ സംബന്ധിച്ചു.Content Highlights: Minister M Liju inaugurated the Milad supplement released by the SYS Pathanamthitta district committee under the theme Khalbilunde Ente Nabi. He stated that Prophet Muhammad’s teachings of humanity, equality, and brotherhood remain highly relevant. SYS leaders attended the event.