കോനാക്രി | ഗിനിയയുടെ തലസ്ഥാനമായ കോനാക്രിയിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ മാലിന്യക്കൂമ്പാരം തകര്‍ന്നുവീണ് സമീപത്തെ വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 31 പേര്‍ മരിച്ചു. നഗരത്തിലെ ദാര്‍-എസ്-സലാം പ്രദേശത്തുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.രാത്രിയുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ പ്രാദേശിക സമയം പുലര്‍ച്ചെ 2 ഓടെ മാലിന്യക്കൂമ്പാരം തകര്‍ന്നുവീഴുകയായിരുന്നു. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി സൈന്യത്തെ ഉള്‍പ്പെടെ നിയോഗിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. ദുരന്തത്തില്‍ തന്റെ അഞ്ച് മക്കളും മരിച്ചതായി ഒരു സ്ത്രീ പ്രാദേശിക മാധ്യമത്തോട് പറഞ്ഞുരക്ഷാപ്രവര്‍ത്തകര്‍ എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് പ്രദേശത്ത് ചിതറിക്കിടന്നിരുന്ന വന്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ തിരച്ചില്‍ നടത്തുകയാണ്. പ്രദേശവാസികളും സമീപത്ത് തടിച്ചുകൂടിയിരുന്നു.മാലിന്യനിക്ഷേപ കേന്ദ്രത്തിന്റെ മറ്റൊരു ഭാഗം കൂടി തകര്‍ന്നുവീണതോടെ നിരവധി ആളുകള്‍ അതിനടിയില്‍ കുടുങ്ങിയതായി ഒരു ദൃക്സാക്ഷി പറഞ്ഞു.ആദ്യ ഭാഗം തകര്‍ന്നുവീണതിന് ശേഷം ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തി. ആരെങ്കിലും അവിടെ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കാന്‍ അവര്‍ മാലിന്യക്കൂമ്പാരത്തിലേക്ക് കയറിയപ്പോള്‍ രണ്ടാമത്തെ ഭാഗവും തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് റോബര്‍ട്ട് കമാനോ സാ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.ഗിനിയന്‍ പ്രധാനമന്ത്രി മമദൂ ഔറി ബാ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.2017ല്‍ ഇതേ സ്ഥലത്തു മാലിന്യകൂന്പാരം ഇടിഞ്ഞ് 10 പേര്‍ മരിച്ചിരുന്നു.മാലിന്യ സംസ്‌കരണ മേഖലയോടു ചേര്‍ന്ന ജീവിക്കുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് അടുത്തിടെ സര്‍ക്കാര്‍ അറിയിച്ചിരുന്നുContent Highlights: A massive garbage dump collapse in Conakry, Guinea, claimed at least 31 lives and injured 22 others following heavy rainfall. The incident occurred in the Dar-Es-Salaam area, trapping residents under debris. Prime Minister Mamadou Oury Bah visited the site as military-led rescue efforts continue.