തിരുവനന്തപുരം| സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ വര്‍ധന. പൊതു വിപണിയില്‍ നേന്ത്രപഴത്തിന്റെ വില 80നു മുകളിലാണ്. കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെയാണ് കൃഷിക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. ഒരു മാസം മുന്‍പു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്.കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വയനാട്ടില്‍ നിന്ന് ആവശ്യത്തിന് നേന്ത്രക്കുലകള്‍ ലഭിക്കുന്നില്ല. ഒപ്പം തമിഴ്നാട്ടിലെ മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. സീസണില്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെ വലിയൊരു വിഭാഗം കര്‍ഷകര്‍ നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി.Content Highlights:Raw banana prices have crossed Rs 80 per kg in Kerala’s open market ahead of Onam. Farmgate prices rose to Rs 70-75 due to low production caused by adverse weather in Wayanad and lower supply from Mettupalayam. Many farmers quitting banana cultivation has further impacted local supply.