ഭാര്യയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്: ഭര്‍ത്താവ് അറസ്റ്റില്‍

Wait 5 sec.

കൊല്ലം|ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊട്ടിയം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരം ഒരു സുഹൃത്താണ് യുവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ഇമെയില്‍, ടെലഗ്രാം അക്കൗണ്ട്, മൊബൈല്‍ഫോണ്‍ എന്നിവ പരിശോധിച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങളും, ദൃശ്യങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും കണ്ടെത്തി. പിന്നീട് ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. പിന്നീട് യുവതി തന്ത്രപൂര്‍വം ഭര്‍ത്താവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടില്‍ വെച്ച് നാലു വയസ്സുള്ള കുട്ടിക്ക് മുന്നില്‍ വെച്ചും ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടക്കത്തില്‍ പോലീസ് കാര്യമായ അന്വേഷണം നടത്താന്‍ തയ്യാറായിരുന്നില്ല. യുവതി ഡിജിപിക്കും കോടതിയിലും പരാതി നല്‍കിയതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസിപി നേരിട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നാലു വയസ്സുള്ള കുട്ടിയുടെ മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് പോലീസിന് നല്‍കുകയും ചെയ്തു. പിതാവിനെതിരെ നാലുവയസുള്ള കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് മുന്നില്‍ വെച്ച് ലൈംഗികവൈകൃതം കാണിച്ചതിന് പോക്സോ കേസെടുത്തത്.പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവര്‍ യുകെയിലായിരുന്നു. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നു. കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുമായിരുന്നു. നഗ്‌നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. ഇതെല്ലാം എതിര്‍ത്തതിന് ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.Content Highlights:Kottiyam police arrested a man for allegedly recording private videos of his wife and selling them to pornographic websites while residing in the UK. The accused also faces POCSO charges after showing sexual perversion in front of their four-year-old child. Legal action followed the wife’s complaint.