ചെന്നൈ | തമിഴ് നാട്ടില്‍ വീണ്ടും ദുരഭിമാനകൊല. കേളമ്പാക്കം സ്വദേശിയായ 23 കാരന്‍ പ്രവീണ്‍കുമാറാണ് കൊല്ലപ്പെട്ടത്. മകളെ സ്‌നേഹിച്ചതിന്റെ പേരില്‍ രാഷ്ട്രീയ നേതാവായ പിതാവും ബന്ധുക്കളും ചേര്‍ന്ന് പിന്നാക്ക ജാതിയില്‍ പെട്ട യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു.വീടിന് സമീപത്ത് ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്ന പ്രവീണിനെ കഴിഞ്ഞ 16 ന് ഒരു സംഘം ഗുരുതരമായി വെട്ടിപ്പരുക്കേല്‍പിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ ഇന്നലെ മരിച്ചു.ടിവികെ പ്രാദേശിക നേതാവുകൂടിയായ പെണ്‍കുട്ടിയുടെ പിതാവ് ഏഴുമലൈയ്‌ക്കെതിരെ ആദ്യഘട്ടത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പിന്നീടാണ് ഏഴുമലൈ, മകന്‍ ഗൗതം ബന്ധുക്കളായ മണികണ്ഠന്‍, നന്ദീഷ് എന്നിവരെ പിടികൂടിയത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഏഴുമലൈയുടെ മകളുമായി പ്രവീണ്‍ കുമാര്‍ പ്രണയത്തിലായതാണ് ക്രൂരകൊലപാതകത്തിലേയ്ക്ക് നയിച്ചത്. പ്രതികളെ റിമാന്‍ഡു ചെയ്തു. മറ്റാരെങ്കിലും കൊലപാതകത്തിന് സഹായം ചെയ്തിട്ടുണ്ടോ എന്നും പോലിസ് അന്വേഷിയ്ക്കുന്നുണ്ട്. Content Highlights:In a suspected honor killing near Kelambakkam, 23-year-old Praveen Kumar was hacked to death over a relationship with an upper-caste woman. Kelambakkam police arrested local TVK leader Ezhumalai, his son Gowtham, and two relatives. The murder sparked local protests demanding immediate justice.