കൊച്ചി | മധ്യകേരളത്തിലെ തിരുനബി പ്രകീര്‍ത്തന സദസ്സുകളില്‍ ശ്രദ്ധേയമായ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന് ഈ മാസം 30ന് (ഞായര്‍) എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. രണ്ട് പതിറ്റാണ്ട് മുമ്പ് കൊച്ചി നഗരത്തില്‍ ആരംഭിച്ച് ആഗോള പ്രശസ്തി നേടിയ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്റെ 21ാം പതിപ്പാണ് ‘ഖല്‍ബിലുണ്ട് എന്റെ നബി (സ്വ)’ എന്ന പ്രമേയത്തില്‍ നടക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന് നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തും.സമസ്ത മുശാവറ അംഗങ്ങളായ സയ്യിദ് അലി ബാഫഖി തങ്ങള്‍, സിറാജുല്‍ ഉലമ ഹൈദ്രോസ് മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ബദറുസാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുല്‍റഹ്മാന്‍ ഫൈസി, അബ്ദുല്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, ഇസ്സുദ്ധീന്‍ സഖാഫി കൊല്ലം എന്നിവരും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍, സയ്യിദ് ത്വഹാ തങ്ങള്‍, ഫിഷറീസ് മന്ത്രി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, മുഹമ്മദ് ഷിയാസ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, മന്‍സൂര്‍ ഹാജി ചെന്നൈ, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, സയ്യിദ് ഫസല്‍ തങ്ങള്‍ തൃശൂര്‍, അബ്ദുന്നാസര്‍ തങ്ങള്‍ ആലപ്പുഴ, സയ്യിദ് അഹമദ് ബദവി തങ്ങള്‍, എന്‍ അലി അബ്ദുല്ല, മജീദ് മാസ്റ്റര്‍ കക്കനാട്, സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം, മുഹമ്മദ് പറവൂര്‍, സൈതലവി മാസ്റ്റര്‍ ചെങ്ങര, അഷറഫ് സഖാഫി, അബ്ദുറഷീദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ബാഖവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി എം എസ് തങ്ങള്‍ വടുതല, മറ്റ് വിദേശ പ്രതിനിധികള്‍ സംബന്ധിക്കും.ഞായറാഴ്ച ഉച്ചക്ക് 2.30 ന് കലൂര്‍ മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി പതാക ഉയര്‍ത്തുന്നതോടെ കോണ്‍ഫറന്‍സിന് തുടക്കമാകും. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശറഫല്‍ അനാം മൗലിദ് സദസ്സ് ആണ് ഏറ്റവും ശ്രദ്ധേയമായ പരിപാടി. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. വിവിധ മുസ്‌ലിം മഹല്ല് ജമാഅത്ത് ഭാരവാഹികള്‍, സ്ഥാപന ബന്ധുക്കള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി എച്ച് അലി ദാരിമി, ജനറല്‍ കണ്‍വീനര്‍ സി ടി ഹാഷിം തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫി, ചീഫ് കോര്‍ഡിനേറ്റര്‍ സി എ ഹൈദ്രോസ് ഹാജി, മീഡിയ കണ്‍വീനര്‍ അമീര്‍ പൊന്നാരിമംഗലം പങ്കെടുത്തു.Content Highlights:The Hubbu Rasool Conference will be held on August 30 at the Kaloor International Stadium in Ernakulam. Top religious leaders and thousands of delegates will participate in the grand event. Organizers have completed major arrangements for the smooth conduct of the conference in Kochi.