ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: ഉദ്യോഗസ്ഥരെ സംരക്ഷിച്ച് ഗതാഗത കമ്മീഷണറുടെ പ്രാഥമികാന്വേഷണ റിപോര്‍ട്ട്

Wait 5 sec.

തിരുവനന്തപുരം | മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രാഥമികാന്വേഷണ റിപോര്‍ട്ട്. വാഹനത്തിന്റെ രൂപമാറ്റം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടും ഡ്രൈവര്‍ അത് ചെയ്യാത്തതു കൊണ്ടാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും ഇതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകളൊന്നുമില്ലെന്നുമാണ് ഗതാഗത മന്ത്രി സി പി ജോണിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒരിക്കല്‍ ഫിറ്റ്നസ് നിഷേധിച്ചതിന് ശേഷം പിന്നീട് ഒരിക്കല്‍പോലും അപേക്ഷകന്‍ വാഹനവുമായി ഓഫീസിലേക്ക് വന്നിരുന്നില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് വിശദമായി പിന്നീട് അന്വേഷിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.കൈക്കൂലി നല്‍കാത്തതുകൊണ്ട് ഏജന്റില്ലാതെ നേരിട്ട് അപേക്ഷിച്ചപ്പോള്‍ തനിക്ക് മനപ്പൂര്‍വം ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഫേസ്ബുക്കില്‍ ആരോപണം ഉന്നയിച്ച ശേഷമാണ് മുണ്ടംപറമ്പ് സ്വദേശിയായ ഷൗക്കത്ത് ജീവനൊടുക്കിയത്. തന്റെ വാഹനത്തിലെ സ്റ്റീല്‍ വര്‍ക്കുകള്‍ നിയമവിരുദ്ധമല്ലെന്ന് നേരത്തെ രണ്ടുതവണ ഇതേ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ട്ടിഫൈ ചെയ്തതാണെന്നും ഏജന്റ് സംവിധാനമില്ലാതെ സ്വന്തം നിലയില്‍ എത്തിയപ്പോഴാണ് തഴയപ്പെട്ടതെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളുന്നതാണ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട്.സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാധാരണക്കാരായ തൊഴിലാളികളെ ദ്രോഹിക്കുന്ന യാതൊരു സമീപനവും ഉണ്ടാകില്ലെന്നായിരുന്നു സംഭവത്തില്‍ ഗതാഗത മന്ത്രി സി പി ജോണിന്റെ പ്രതികരണം. കൂടാതെ, വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി ഗതാഗത സെക്രട്ടറി ടി വി അനുപമയെ  ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.Content Highlights:The Transport Commissioner submitted a preliminary report regarding the death of an auto driver in Kozhikode. The report provides a clean chit to the Motor Vehicle Department officials involved. Further inquiry details are awaited to determine the final legal actions.