കനത്ത ചൂട്; ദുബൈയിൽ ഗതാഗത നിരീക്ഷണം ശക്തമാക്കുന്നു

Wait 5 sec.

ദുബൈ| വേനൽക്കാലത്തെ കനത്ത ചൂടിനിടയിൽ വാഹനങ്ങളുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ദുബൈയിലെ പ്രധാന റോഡുകളിൽ സുരക്ഷാ നിരീക്ഷണവും ഗതാഗത നിയന്ത്രണങ്ങളും കർശനമാക്കുന്നു. പ്രധാന റോഡുകളിലും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗങ്ങളിലും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ട്രാഫിക് സംഘങ്ങളെ അധികമായി വിന്യസിക്കും.പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം ഗണ്യമായി ഉയരുമെന്നതിനാൽ രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ കർശന നിരീക്ഷണമുണ്ടാകും. റോഡുകളിൽ വാഹനം തകരാറിലാകുന്ന സാഹചര്യങ്ങളിൽ വേഗത്തിൽ സഹായമെത്തിക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കനത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായതിനാൽ വാഹനങ്ങളുടെ ടയറുകൾ, ബ്രേക്ക്, എൻജിൻ താപനില, കൂളിംഗ് സംവിധാനങ്ങൾ എന്നിവ കൃത്യമായി പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഡ്രൈവർമാരോട് നിർദേശിച്ചു. സ്‌കൂൾ ബസുകളും മറ്റ് വാഹനങ്ങളും നിരത്തിലിറങ്ങുന്നതോടെ സ്‌കൂൾ മേഖലകളിൽ വേഗപരിധി കർശനമായി പാലിക്കണമെന്നും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെയുള്ള സ്മാർട്ട് നിരീക്ഷണം തുടരുമെന്നും ചെറിയ അപകടങ്ങളുണ്ടായാൽ വാഹനങ്ങൾ റോഡിന്റെ സുരക്ഷിതമായ വശങ്ങളിലേക്ക് മാറ്റി ഗതാഗതം സുഗമമാക്കണമെന്നും നിർദേശമുണ്ട്.Content Highlights:Dubai Police and traffic authorities have intensified road patrols to manage heavy congestion during summer and school reopening. Emergency teams are deployed to assist broken-down vehicles and resolve traffic blockages quickly. Drivers are urged to inspect tires and cooling systems for safety.