മോഷ്ടിച്ച ബസ് ചെളിയിൽ താഴ്ന്നു; മോഷ്ടാക്കൾ കടന്നുകളഞ്ഞു

Wait 5 sec.

കോഴിക്കോട്| കൊയിലാണ്ടിയിൽ മോഷ്ടിച്ച് കടത്തുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘സെനോ’ ബസാണ് മോഷണം പോയത്.കൊയിലാണ്ടി സ്റ്റാൻഡിൽ നിന്ന് കടത്തിയ ബസ് പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ വെച്ച് ചെളിയിൽ താഴുകയായിരുന്നു. ഇതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.രാവിലെയാണ് ബസ് മോഷണം പോയ വിവരം ഉടമയും ജീവനക്കാരും അറിയുന്നത്. ചെളിയിൽ പൂണ്ടുപോയ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. സംഭവത്തിൽ കൊയിലാണ്ടി പൊലീസിൽ പരാതി നൽകുമെന്ന് ബസ് ഉടമ സലാഹുദ്ദീൻ അറിയിച്ചു.Content Highlights:A private bus operating on the Kozhikode-Koyilandy route was stolen from the Koyilandy bus stand. The stolen vehicle got stuck in mud between Poyilkave and Chengottukave, forcing the thieves to abandon it and flee. The bus owner Salahuddin confirmed that a formal complaint is being filed with Koyilandy police.