കാഠ്മണ്ഡു | നേപ്പാളില്‍ നിരവധി പേരുടെ ജീവന്‍ കവര്‍ന്ന മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, നരായണി നദിയില്‍ ഒഴുക്കിവന്ന ദുരന്തബാധിതയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണക്കമ്മലുകള്‍ മോഷ്ടിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ ഒരു സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് പ്രതികള്‍ സ്വര്‍ണ്ണക്കമ്മലുകള്‍ വലിച്ചെടുക്കുന്ന ഒരു വീഡിയോ വൈറലായതിന് പിറകെയാണ് അറസ്റ്റ്.തടി കഷണങ്ങളും മറ്റും ഉപയോഗിച്ച് സ്ത്രീയുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് വലിച്ച് കരയ്ക്ക് കയറ്റുന്നതും, ചുറ്റും നിരവധി ആളുകള്‍ വീഡിയോകള്‍ എടുത്ത് നില്‍ക്കെ അവരുടെ രണ്ട് കാതുകളില്‍ നിന്നും കമ്മലുകള്‍ ഊരി എടുക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്തുടര്‍ന്ന്, ചിത്വാന്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദന്‍ ഗുരുങ് (25) ഉമേഷ് ചൗധരി(38) എന്നിവര്‍ അറസ്റ്റിലായത്. ഭാരത്പൂര്‍ മെട്രോപൊളിറ്റന്‍ സിറ്റി-1 ലെ പൊഖ്‌റ ബസ് പാര്‍ക്കിന് സമീപത്തുനിന്നാണ് വ്യാഴാഴ്ച രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് പോലീസിനെ ഉദ്ധരിച്ച് നേപ്പാളി മാധ്യമമായ ഖബര്‍ഹബ് റിപ്പോര്‍ട്ട് ചെയ്തു.ദുരിതപൂര്‍ണ്ണമായ ഈ സമയത്ത് ഇരകളെ ലക്ഷ്യമിട്ടുള്ള കൊള്ളയടിയോ ഏതെങ്കിലും തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികളോ വെച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.സമീപകാലത്ത് നേപ്പാള്‍ കണ്ട ഏറ്റവും വലിയ പ്രളയദുരന്തങ്ങളിലൊന്നിനിടയിലാണ് ഈ സംഭവം നടക്കുന്നത്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലുകളും ഉണ്ടായതിനെ തുടര്‍ന്ന് കാണാതായ 1,400-ലധികം ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.ദുരന്തത്തില്‍ 400 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.Content Highlights: Nepal Police arrested two men in Chitwan after a video showing them stealing gold earrings from a flood victim’s body went viral. The deceased woman’s body was swept down the Narayani River following the catastrophic flash floods. Authorities stated that looting or inhumane actions during disasters will strictly not be tolerated.