എരുമേലി | ശബരിമല പാതയിലെ മുക്കൂട്ടുതറ അസീസി ആശുപത്രി പടിക്കല്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വെച്ചുച്ചിറ സ്വദേശി കുന്നം അച്ചടിപ്പാറ പാറക്കല്‍ ജയിംസ് മാത്യു (52) ആണ് മരിച്ചത്ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ജെയിംസും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ജെയിംസ്, കുന്നം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ്. അപകടത്തില്‍ പരുക്കേറ്റ ഭാര്യ മഞ്ജു ചികിത്സയിലാണ്. അലന്‍, ആല്‍ഫിന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.Content Highlights: Vechoochira native James Mathew died after his motorcycle collided with a car near Assisi Hospital in Mukkoottuthara on the Erumely Sabarimala road. His wife Manju sustained injuries in the crash and is currently under treatment. James worked as a painter and an autorickshaw driver in Kunnam.