ഹൈദരാബാദ്| മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്.കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായി പോലീസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും വേഗത്തില്‍ തുടരുകയാണെന്ന് സൈബരാബാദ് പോലീസ് അറിയിച്ചു.അപകടത്തില്‍പ്പെട്ട കെട്ടിടത്തിന് നിര്‍മാണ അനുമതി ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ അരേകപുടി ഗാന്ധി ആരോപിച്ചു. അനധികൃത നിര്‍മാണം സംബന്ധിച്ച് നേരത്തെ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാല് മാസത്തോളം നിര്‍മാണം ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നെങ്കിലും അടുത്തിടെ അനുമതിയില്ലാതെ വീണ്ടും പണി ആരംഭിക്കുകയായിരുന്നുവെന്നും എംഎല്‍എ ആരോപിച്ചു.ഏഴുനില കെട്ടിടത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് സെല്ലാര്‍ നിര്‍മാണം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് അപകടത്തിന് കാരണമായതെന്നും അരേകപുടി ഗാന്ധി പറഞ്ഞു. ശേരിലിംഗമ്പള്ളി മേഖലയില്‍ നിരവധി അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം നിര്‍മാണങ്ങള്‍ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.Content Highlights:Two people died after an under-construction seven-story building collapsed at Anjayya Nagar in Madhapur, Hyderabad. Rescue operations are under way as several people are feared trapped under the debris. Local authorities stated that the building was being constructed without proper permission.