വടകര/ കൊടുവള്ളി | കോഴിക്കോട് ജില്ലയില്‍ ഒഴുക്കി ല്‍പ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. വടകര, കൊടുവള്ളി എ ന്നിവിടങ്ങളിലാണ് അപകടം. മണിയൂര്‍ ചൊവ്വാ പുഴയില്‍ പാലയാട്ട് നട വില്ലേജ് ഓഫീസിന് പിന്നില്‍ ഒഴുക്കില്‍പ്പെട്ട് മണിയൂര്‍ പാലയാട് ഒതയോത്ത് മുഹമ്മദ് നബീല്‍ (19), ഓര്‍ക്കാട്ടേരി മണപ്പുറം വരപ്പുറത്ത് മുഹമ്മദ് സിനാന്‍ (12) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. ബന്ധുക്കളായ നാല് പേര്‍ക്കൊപ്പം കുളിക്കാനെത്തിയ ഇരുവരും പുഴയിലിറങ്ങിയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വീട്ടിലെത്തി വിവരം പറയുകയും നാട്ടുകാര്‍ ഓടിയെത്തി തിരച്ചില്‍ നടത്തുകയും ചെയ്തു.ആദ്യം നബീലിനെ കണ്ടെത്തി. പ്രഥമ ശുശ്രൂഷ നല്‍കി വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് അഗ്നി രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 6.15ഓടെ സിനാനെ കണ്ടെത്തിയെങ്കിലും മരിച്ചു. ഇരുവരുടെയും മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.നബീലിന്റ പിതാവ് ബശീര്‍. മാതാവ്. സജിന. സഹോദരങ്ങള്‍: സാബിര്‍, ജാബില്‍, ബാസില്‍. സിനാന്റെ പിതാവ്: പരേതനായ ഹാരിസ്. മാതാവ്: സുനീറ. സഹോദരങ്ങള്‍: റയാന്‍, ഹനാന്‍.മാനിപുരം കരീറ്റിപ്പറമ്പ് ഇരുമ്പോത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ടാണ് കരീറ്റിപ്പറമ്പ് ഹംസയുടെ മകന്‍ മുഹമ്മദ് ശഹീന്‍ (15) മരിച്ചത്. ചെറുപുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനെത്തിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘത്തോടൊപ്പം പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Content Highlights:Three students tragically drowned after being swept away by strong water currents in a local river. Local authorities and rescue workers reached the spot to retrieve the bodies. The police have registered a case and initiated an investigation into the unfortunate accident.