നിയമന അനിശ്ചിതത്വം: ട്രഷറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Wait 5 sec.

കണ്ണൂര്‍ | സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ചുള്ള നടപടികള്‍ നിയമക്കുരുക്കിലായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നു. ഈ വര്‍ഷം ഏപ്രില്‍ 30 മുതല്‍ വിരമിക്കലിനെ തുടര്‍ന്നുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനങ്ങളാണ് നിയമനടപടികളില്‍പെട്ട് നീണ്ടുപോകുന്നത്. നിരവധി തസ്തികകളില്‍ ഇപ്പോഴും ആളെ നിയമിക്കാന്‍ നടപടിയായിട്ടില്ല.തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിയമനങ്ങളില്‍ അനിശ്ചിതത്വം നേരിട്ടതോടെ ഇവര്‍ക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്തംഭിച്ചു. ഏഴ് ജില്ലാ ട്രഷറി ഓഫീസര്‍മാര്‍, ഏഴ് അസ്സി. ജില്ലാ ട്രഷറി ഓഫീസര്‍മാര്‍, ഇതിനു താഴെയായുള്ള 30 സബ്ട്രഷറി ഓഫീസര്‍മാര്‍, 46 ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനമാണ് അനിശ്ചിതത്വത്തിലായത്. നിയമനങ്ങളുമായി ബന്ധപ്പെട്ട് ചിലര്‍ നല്‍കിയ കേസുകളാണ് കീഴുദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം നീണ്ടുപോകാന്‍ ഇടയാക്കുന്നത്.നിയമനടപടികള്‍ നീണ്ടുപോയാല്‍ അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ പലരും സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകുമെന്നാണ് പരാതി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഏപ്രില്‍, മേയ് മാസങ്ങളിലെ വിരമിക്കലിനെ തുടര്‍ന്ന് സ്ഥലംമാറ്റ പട്ടിക തയാറാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനാ ജീവനക്കാര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലില്‍ നിന്ന് സ്റ്റേ നേടിയിരുന്നു. ജില്ലാ ട്രഷറി ഓഫീസര്‍, ട്രഷറി ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് തുടങ്ങിയവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പട്ടിക. കന്പ്യൂട്ടറില്‍ നിന്ന് സ്ഥലംമാറ്റ പട്ടികയുടെ സ്‌ക്രീന്‍ ഷോട്ട് ഹാജരാക്കിയായിരുന്നു സ്റ്റേ ഉത്തരവ് നേടിയത്. ട്രഷറി ഡയറക്ടറുടെ ഒത്താശയോടെയാണ് പട്ടിക ചോര്‍ത്തിയതെന്നാണ് ഭരണപക്ഷ സര്‍വീസ് സംഘടനകളുടെ ആരോപണം.Content Highlights:Severe staff shortage due to PSC appointment delays has severely hit the functioning of treasuries across Kerala. Public services are disrupted as key posts remain vacant without fresh recruitments. Service organizations demand immediate intervention from the government to resolve the ongoing crisis.