ഷാർജ നെസ്റ്റോ മിയ മാളിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 22 മുതൽ നവംബർ 1 വരെ വിപുലമായ ഓഫറുകളും സമ്മാനപദ്ധതികളും ഒരുക്കുന്നു. നേസ്റ്റോയുടെ നൂറാമത്തേതും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റായ മിയ മാൾ 2022 സെപ്റ്റംബർ 28നാണ് പ്രവർത്തനം ആരംഭിച്ചത്. ഏഴ് നിലകളും 500ലേറെ കാർ പാർക്കിങ് സൗകര്യങ്ങളുമുള്ള മാൾ, ഷോപ്പിങ്, ഭക്ഷണം, കുട്ടികളുടെ വിനോദം എന്നിവയ്ക്കായി കുടുംബങ്ങൾ തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. 'യുഎഇയിലെ ഏറ്റവും വലിയ ഡീൽസ് ആഘോഷം' എന്ന ടാഗ്ലൈനിൽ 'ലൈറ്റ്നിങ് സ്ട്രൈക്ക് ഡീൽസ്' ഓഫറുകളാണ് വാർഷികാഘോഷത്തിന്റെ പ്രധാന ആകർഷണം. കഴിഞ്ഞ വർഷം മൂന്നാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തിനിടെ മൂന്ന് ലക്ഷത്തിലേറെ ഉപഭോക്താക്കൾ മാൾ സന്ദർശിച്ചിരുന്നു. ഇത്തവണ ഉപഭോക്താക്കൾക്കായി മാളിന് സമീപം അധിക പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഒക്ടോബർ 26 മുതൽ 28 വരെ 100 ദിർഹത്തിന് ഷോപ്പിങ് നടത്തുന്ന ഇനാം ലോയൽറ്റി അംഗങ്ങൾക്ക് ഗോൾഡ് കോയിനുകൾ, മൊബൈൽ ഫോണുകൾ, വാഷിങ് മെഷീനുകൾ, കുക്ക്വെയർ സെറ്റുകൾ എന്നിവ നേടാനുള്ള റാഫിൾ ഡ്രോയിലും പങ്കെടുക്കാം. ഡിജിറ്റൽ സോഫ്റ്റ്വെയർ വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുക. ഏറ്റവും കൂടുതൽ ഇനാം പോയിന്റുകള്‍ റിഡീം ചെയ്ത 10 ഉപഭോക്താക്കളെയും ആദരിക്കും