എഐജി ജി പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; കാലാവധി അഞ്ചുവര്‍ഷം

Wait 5 sec.

തിരുവനന്തപുരം| പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ എഐജി ജി പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷന്‍ നല്‍കിയിരിക്കുന്നത്.നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. അഞ്ചുവര്‍ഷമാണ് ഡെപ്യൂട്ടേഷന്‍ കാലാവധി. ഒരു മാസത്തിനകം സിബിഐയില്‍ ജോയിന്‍ ചെയ്യണം.രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ് ജി പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചേക്കും.Content Highlights:Kerala Police AIG G Poonguzhali has been appointed to the CBI on central deputation for a five-year term. She currently serves as the investigating officer in the case involving Rahul Mamkootathil. The chargesheet is expected to be filed before her departure.