രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര; പരിഹാസിച്ച് ബിജെപി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

Wait 5 sec.

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ പരിഹസിച്ച് ബിജെപി. രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയം പാര്‍ട്ട് ടൈം ആണെന്നായിരുന്നു ബിജെപി നേതാവ് പ്രദീപ് ഭണ്ടാരിയുടെ വിമര്‍ശനം. എന്നാല്‍, ലോക്‌സഭ ചേരുമ്പോള്‍ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴെത്തേത്. ബിജെപിക്ക് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തിരിച്ചടിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വിയറ്റ്‌നാമിലെ ഹനോയിലേക്ക് രാഹുല്‍ഗാന്ധി പോയന്നാണ് വിവരം. വിമാനത്തിനുള്ളില്‍ നിന്നുള്ള രാഹുലിന്റെ ദൃശ്യവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യവും സിജെപിയും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്ര. പൂജ അവധികള്‍ക്ക് ശേഷം പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമാകാനിരിക്കെയാണ് ഈ യാത്ര സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ യാത്ര സംബന്ധിച്ച് കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.Content Highlights:BJP criticized Rahul Gandhi’s foreign trip to Vietnam, calling his political career part-time. Congress leader Sandeep Dikshit countered by pointing to the Prime Minister’s foreign travels during parliamentary sessions. The visit comes amid protests against Chief Election Commissioner Gyanesh Kumar.