വ്യാജ ബോംബ് ഭീഷണി: തമിഴ്‌നാട് സ്വദേശി പിടിയിൽ

Wait 5 sec.

തിരുവനന്തപുരം| സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമെതിരെ തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച് പോലീസിനെ വട്ടംചുറ്റിച്ച യുവാവ് പിടിയില്‍. തമിഴ്നാട് സ്വദേശിയായ ശരത് സുബ്രഹ്മണ്യനെയാണ് തമിഴ്നാട് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) പിടികൂടിയത്. ഇയാളുടെ പേരില്‍ കേരളത്തില്‍ മാത്രം 102 കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടര്‍ന്നുള്ള നിരാശയാണ് വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നിലെന്നാണ് വിവരം. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരത് അമേരിക്കയിലായിരുന്നപ്പോഴാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.ഒന്നര മാസം മുമ്പ് ചെന്നൈയിലെത്തിയ ശരത്തിനെ മറ്റൊരു കേസിലാണ് തമിഴ്നാട് എടിഎസ് പിടികൂടിയത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇയാളുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.Content Highlights:Tamil Nadu ATS arrested software engineer Sarath Subramanian for sending multiple fake bomb threats to the Kerala Secretariat, hospitals, and schools. Operating from the US and later Chennai following personal distress, he amassed 102 cases in Kerala. Trivandrum cyber police have taken him into custody for further investigation.