കൊളോണിയൽ ഭരണകൂടത്തിന്റെ ദയാരഹിതമായ ചൂഷണത്താൽ നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനത. ഈ കടുത്ത അവഗണനയുടെയും അടിച്ചമർത്തലുകളുടെയും ഇടയിലും കാർഷികവും അനുബന്ധവുമായ വരുമാന സ്രോതസുകളിലൂടെ അരവയർ നിറച്ചിരുന്ന ആ ജനതയുടെ കരുത്ത് തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് കൊണ്ടുവരുന്ന മഴമേഘങ്ങളായിരുന്നു. എന്നാൽ, ചില വർഷങ്ങളിൽ ഈ മേഘങ്ങൾ കരകേറാതെ അവരുടെ അടുപ്പിലെ തീ അണച്ചു. അങ്ങനെ അരവയർ പട്ടിണിയിൽനിന്ന് മുഴുവയർ പട്ടിണിയിലേക്കു നീങ്ങിക്കൊണ്ടിരുന്ന  ആ ദുർബലരുടെമേലും തങ്ങളുടെ ചൂഷണം നിർബാധം […]Source