ഇന്ധനവിലയില്‍ വന്‍ വര്‍ധന; ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 116.20 ഡോളര്‍

Wait 5 sec.

ലണ്ടന്‍| അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ വന്‍ വര്‍ധന. ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബാരലിന് 116.20 ഡോളറായാണ് ഉയര്‍ന്നത്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളാണ് എണ്ണവില കുത്തനെ കൂടാന്‍ കാരണം.വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ഉയര്‍ന്ന നിലയിലെത്തുകയും, അമേരിക്കന്‍ ബെഞ്ച് മാര്‍ക്കായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 1.7 ശതമാനം ഉയര്‍ന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്.Content Highlights:Brent crude oil prices surged to a four-year high of $116.20 per barrel due to ongoing conflicts in the Middle East. US West Texas Intermediate rose 1.7% to $101.12. This marks the third consecutive week of price increases for Brent crude futures across international energy markets.