ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റില്‍

Wait 5 sec.

പത്തനംതിട്ട|ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. ട്രാന്‍സ്പോര്‍ട് കരാറുകാരന്‍ എസ് എസ് ബിനു ആണ് അറസ്റ്റിലായിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റ കേസിലാണ് ബിനു പിടിയിലായത്. ഇടപാടില്‍ ദേവസ്വം ബോര്‍ഡിന് രണ്ടര കോടി നഷ്ടമുണ്ടായി.മില്‍മക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തല്‍. തമിഴ് നാട്ടിലെ രണ്ട് എജന്‍സികള്‍ക്കാണ് നെയ്യ് മറിച്ചു വിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജന്‍സികള്‍ക്കാണ് മറിച്ചു വിറ്റത്.Content Highlights: Transport contractor SS Binu has been arrested in connection with the Sabarimala Milma ghee diversion scam. The illegal operation caused a financial loss of two and a half crore rupees to the Devaswom Board. Investigators found that cheaper ghee was supplied instead of Milma products and sold to agencies in Tamil Nadu.