പത്തനംതിട്ട| കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് അടൂര്‍ പോലീസ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി.ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും തന്റെ പൊതുപ്രവര്‍ത്തനത്തെയും വ്യക്തിജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണ് കെ പി ഉദയഭാനു എന്ന് വരുത്തി തീര്‍ക്കാന്‍ എഫ് ബി പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ ശ്രമിച്ചതായി എഫ്ഐആറില്‍ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.Content Highlights: Adoor police registered a case against Congress district panchayat member Sreenadevi Kunjamma over a defamatory Facebook post against CPM state committee member K.P. Udayabhanu. The complaint alleges that the social media post attempted to tarnish Udayabhanu’s personal and public life following political criticisms. Authorities are investigating the matter further.