സി എം ആര്‍ എല്‍-എക്‌സാലോജിക് കേസ്: പിണറായിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Wait 5 sec.

ന്യൂഡല്‍ഹി | സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ വിജിലന്‍സ് അന്വേഷണത്തിനും എഫ്ഐ ആറിനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ കോടതിയുടെ പ്രത്യേക അവധിക്കാല ബഞ്ചാണ് ഹരജി പരിഗണിക്കുക.പിണറായി വിജയന് പുറമെ, മകള്‍ വീണ ടി, മരുമകനും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുടെ ഹരജിയും പരമോന്നത കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ഹൈക്കോടതി ഉത്തരവിനെതിരെയും, വിജിലന്‍സ് അന്വേഷണത്തിനും എഫ് ഐ ആറിനുമെതിരെ സ്റ്റേ ആവശ്യപ്പെട്ടും, അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുമാണ് ഹരജി.Content Highlights:The Supreme Court is set to hear the plea filed by Chief Minister Pinarayi Vijayan today in the controversial CMRL-Exalogic case. The petition challenges the High Court order directing a Vigilance probe and registration of an FIR. A special bench is considering the urgent appeal.