റിയാദ് |സഊദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ ഒരു വിദേശി മരിച്ചു. എട്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പരുക്കേറ്റ ചിലരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ഉടൻ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ചില വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി അധികൃതർ വിലയിരുത്തി വരികയാണ്.Content Highlights: One foreign national was killed and eight others were injured in an attack targeting King Fahd International Airport in Dammam, Saudi Arabia. The General Authority of Civil Aviation confirmed the incident and reported property damage. Severe casualties were shifted to hospitals for treatment.