2025 ലെ കേരള പുരസ്കാരങ്ങള്‍ 2026 ഒക്ടോബർ 22 രാവിലെ 11 ന് തിരുവനന്തപുരം ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ വിതരണം ചെയ്യും. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളാണ് സമ്മാനിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ചടങ്ങില്‍ അധ്യക്ഷനാകും. ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറോടുള്ള ആദരസൂചകമായി മുഖ്യമന്ത്രി യാത്രയയപ്പ് വിരുന്ന് നല്കും. നിയുക്ത ഗവര്‍ണർ ഓം പ്രകാശ് മാത്തൂറിനെ വൈകുന്നേരം 6.55-ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. നിലവിലെ ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് രാത്രി 8.15-ന് ഇതേ വേദിയിൽ യാത്രയയപ്പ് നല്‍കും. നിയുക്ത ഗവര്‍ണർ ഓം പ്രകാശ് മാത്തൂറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബര്‍ 23 ഉച്ചയ്ക്ക് 12.30 ന് ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ലോക് ഭവനിൽ വിരുന്നും സംഘടിപ്പിക്കും.