കോഴിക്കോട് | കേരള പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ പ്രസിഡന്റായി ദീപക് ധര്‍മ്മടം (24 ന്യൂസ്), സെക്രട്ടറിയായി എ വി ഫര്‍ദിസ് (ന്യൂസ് കേരള) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിജാസ് വി വി കെ (മീഡിയവണ്‍) ആണ് ട്രഷറര്‍.സിറാജ് ലൈവ് എഡിറ്റർ ഇൻ ചാർജ് സയ്യിദ് അലി ശിഹാബ് തങ്ങള്‍, ടി.വി ലൈല (സുപ്രഭാതം) വൈസ് പ്രസിഡന്റുമാരായും, ബഷീര്‍ കൊടിയത്തൂര്‍ (ചന്ദ്രിക), രേഷ്മ കെ എസ് (അമൃത ടി വി) ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.വിനോദ് താമരശ്ശേരി (മംഗളം), അജീഷ് അത്തോളി (ജീവന് ടി.വി), ഫസീല കെ (മീഡിയവണ്‍), ദിലീപ് ദേവസ്യ (ബിഗ് ടി.വി), വി മിത്രന് (മലയാള മനോരമ), രമേഷ് കെ.പി (ഈ ന്യൂസ്), വര്‍ഷ പി (24 ന്യൂസ്), കെ എം സന്തോഷ് കുമാര്‍ (ബിസിനസ് വിഷന്‍) എന്നിവരാണ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന തെരഞ്ഞെടുപ്പിന് വരണാധികാരി കെ.സി റിയാസ്, കെ യു ഡബ്ല്യു ജെ മുന്‍ സംസ്ഥാന സെക്രട്ടറി സി വിനോദ് ചന്ദ്രന്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എം.വി ഫിറോസ്, പ്രസ് ക്ലബ്ബ് ഓഫീസ് സെക്രട്ടറി എം ഉണ്ണികൃഷ്ണന്, മാനേജര്‍ ഗംഗാധരന് ടി.പി, വൈശാഖ് കെ, അനില്‍കുമാര്‍ പി.പി, കെ പി ഷൈജു, അഭിലാഷ് മോഹന്‍ദാസ്, ജെ എസ് ഷനില്‍, ആര് കെ ഷബീര്‍, വി വി സഞ്ജു, ഫസ്ന ഫാത്തിമ, സുജാത സി പി, പത്മനാഭന് പി തുടങ്ങിയവര്‍ നേതൃത്വം നല്കി. യൂണിയന്റെ സംസ്ഥാന വോട്ടെണ്ണല്‍ നവംബര്‍ 2, 3 തിയ്യതികളില്‍ തൃശ്ശൂരില്‍ നടക്കും.Content Highlights: Kerala Union of Working Journalists Kozhikode district election results announced. Deepak Dharmadam elected president and A.V. Fardis as secretary. State vote counting scheduled for November.