ജന്തര്‍മന്തറില്‍ പ്രതിഷേധിക്കില്ലെന്ന് ഉറപ്പ്; സി ജെ പിയുടെ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകം

Wait 5 sec.

 തിരുവനന്തപുരം | ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നല്‍കി സി ജെ പി നേതാക്കളായ അശുതോഷും സൗരവും തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാവിയെക്കുറിച്ചു ചോദ്യങ്ങള്‍ ഉയരുന്നു. ജന്തര്‍ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സി ജെ പി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ. എന്തായാലും തുടര്‍ സമരങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുകയാണെന്നാണ് സിജെപി നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സി ജെ പിയുടെ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകമാണ്.പ്രതിഷേത്തിനിടെ അറസ്റ്റിലായ ഐസ പ്രസിഡന്റ് നേഹ ബോറ പീസ് ബോണ്ട് ഒപ്പിടണമെന്ന് നിര്‍ദേശിച്ച് സ്‌പെഷല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച നേഹ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇന്നാണ് കോടതി നേഹയുടെ ഹര്‍ജി പരിഗണിക്കുന്നത്. കോടതി ഇതില്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാണ്.സിജെപി നേതാക്കളെ പോലെ കോടതി നിര്‍ദേശത്തിന് നേഹയും വഴങ്ങുമോ എന്നതാണ് ചോദ്യം.ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നംവബര്‍ ഒന്നിന് ഡല്‍ഹി രാം ലീല മൈതാനിയില്‍ നടക്കുന്ന മെഗാ റാലിയിലേക്ക് സി ജെ പി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.Content Highlights:Questions surround the future of CJP protests demanding Chief Election Commissioner Gyanesh Kumar’s resignation after leaders Ashutosh and Sourav were released from Tihar Jail. Meanwhile AISA President Neha Borah approached the High Court against a peace bond notice. INDIA alliance considers inviting CJP leaders to their upcoming rally.