കോവളം സ്പാ പീഡനം; അനുരൂപ് മുമ്പും ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ എത്തിച്ചതായി വിവരം

Wait 5 sec.

തിരുവന്തപുരം | കോവളം സ്പായിലെ പീഡനത്തില്‍ സ്പാ ഉടമ അനുരൂപ് മുമ്പും ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ എത്തിച്ചതായി വിവരം. ഇയാള്‍ക്ക് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍.അനുരൂപ് മുമ്പും പലതവണ മനുഷ്യക്കടത്ത് നടത്തിയതായും ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ടെന്നും വിവരമുണ്ട്. കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലും സ്പാകള്‍ ഉള്ള ഇയാള്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കാന്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരിക്കായും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരായിരുന്നു ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തില്‍ എത്തിച്ചിരുന്നത്.പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാലും നിരവധി പെണ്‍കുട്ടികള്‍ സ്പാ സംഘത്തിന്റെ വലയില്‍ അകപ്പെട്ടതായി സൂചനയുള്ളതിനാലും കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ വിപുലീകരിച്ചു. കണ്‍ട്രോള്‍ റൂം എ സി പിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സി ഐ അടക്കമുള്ളവര്‍ സംഘത്തില്‍ തുടരും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം.Content Highlights: Investigations reveal Kovalam spa owner Anuroop has historical ties to human trafficking rings involving minor girls. Police expanded the probe across state borders to trace agents supplying victims from other states. Authorities are conducting evidence collection processes in Tamil Nadu with the survivor.