കൊച്ചി| സി എം ആര് എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി പിണറായി വിജയന് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ അന്നേദിവസം ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു. സുപ്രീം കോടതി ഉത്തരവും നിയമസഭ സമ്മേളനവും ചൂണ്ടികാണിച്ചാണ് മറുപടി.സി എം ആര് എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായിക്കും മകള്‍ വീണയ്ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യ്തിരുന്നു. കേസില്‍ എഫ് ഐ ആര് ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് കേള്‍ക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസുമായി വിജിലന്‍സിന് മുന്നോട്ട് പോകാമെന്ന ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേള്‍ക്കാന്‍ നിര്‍ദേശിച്ചു.Content Highlights: Kerala Chief Minister Pinarayi Vijayan will not appear before the Enforcement Directorate tomorrow in the CMRL Exalogic case. He cited the Supreme Court’s stay on the vigilance inquiry and the ongoing assembly session. The ED had earlier issued a notice for him to appear at the Kochi office.