കൊച്ചി| എറണാകുളത്ത് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന വാഹനം പോലീസുകാരെ ഇടിച്ച് വീഴ്ത്തി.അപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പറവൂർ സ്വദേശി പ്രജീഷിനെ പോലീസ് പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു.എളമക്കര പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കാറിന്റെ ഡ്രൈവർ പോലീസുകാരുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു.വാഹനത്തിനുള്ളിൽ ലഹരിവസ്തുക്കൾ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.Content Highlights: A car pursued by the DANSAF team knocked down police officers near Elamakkara police station in Ernakulam, injuring two personnel. The driver, Prajeesh from Paravur, attacked police officers before being arrested. Police seized the vehicle and suspect illicit drugs were present inside it.