മാസപ്പടി കേസില്‍ സര്‍ക്കാര്‍ നടപടി പൂര്‍ണ്ണമായും ശരിയെന്ന് തെളിഞ്ഞു; രമേശ് ചെന്നിത്തല

Wait 5 sec.

തിരുവനന്തപുരം| മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടംബത്തിനുമെതിരായ ഇ ഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തുലഭിച്ചപ്പോള്‍ തന്നെ അത് അവധാനപൂര്‍വ്വം പരിശോധിച്ച് അനാവശ്യമായ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുക എന്നതായിരുന്നു സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുത്ത നിലപാട്. ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ മനസിലാക്കാന്‍ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.എഫ് ഐ ആര്‍ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ആ സമീപനത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടന്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചപ്പോള്‍ സര്‍ക്കാരിന് വിധി നടപ്പാക്കേണ്ടി വന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.അതേസമയം, പ്രസ്തുത എഫ് ഐ ആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടില്ലെന്നതാണ് ഇന്നത്തെ വിധിയിലെ പ്രധാനപ്പെട്ട വസ്തുതയെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇട്ട എഫ് ഐ ആര്‍ നിയമപരമായി ശരിയാണെന്ന നിലപാടാണ് സുപ്രീം കോടതിക്കുമുള്ളതെന്നാണ് വിധിയില്‍ നിന്നും മനസിലാക്കുന്നത്.ഈ കേസില്‍ വിജിലന്‍സിന്റെ എഫ് ഐ ആര്‍ അതേപടി നിലനില്‍ക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം റദ്ദാക്കിയത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ പരാതിക്കാരന് തന്റെ വാദങ്ങള്‍ നിരത്താന്‍ വേണ്ടിയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് മറ്റേത് കേസിലുമെന്ന പോലെ ഇതിലും സര്‍ക്കാരിന്റെ നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.Content Highlights: Minister Ramesh Chennithala stated that the Supreme Court’s recent verdict validates the state government’s cautious approach regarding the ED probe involving Pinarayi Vijayan’s family. He noted that the vigilance FIR remains intact and the government’s legal stance has been fully vindicated. Furthermore, he emphasized that the law will follow its course just like in any other case.