തൃശൂര്‍| അന്തിക്കാട് കഞ്ചാവും എം ഡി എം എയുമായി സഹോദരങ്ങള്‍ പിടിയില്‍. അന്തിക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന ഒളരി അരനാട്ടുകര സ്വദേശികളായ അത്താണിക്കല്‍ വീട്ടില്‍ ജിത്ത് (29), ജീവ (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇവര്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 0.950 ഗ്രാം എം ഡി എം എയും 42.760 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ലഹരിവസ്തുക്കള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസുകളും സിപ്പ് ലോക്ക് കവറുകളും പരിശോധനയില്‍ കണ്ടെത്തി.ലഹരിവില്‍പ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 10,800 രൂപയും പോലീസ് പിടിച്ചെടുത്തു. ഇരുവരും ലഹരിവില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.Content Highlights: Two brothers were arrested in Anthikad, Thrissur, with MDMA and ganja during a police raid. Officers seized digital scales, packaging bags, and cash from their rented house. Both individuals are accused in multiple prior criminal cases involving drug trafficking.