പാരീസ് | ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പൊലീസ് പിടികൂടിയെങ്കിലും സംഭവത്തിന് തീവ്രവാദബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.ഇന്ന് രാവിലെ പത്തരയോടെ പാരീസിലെ ട്രാപ്പെസിലായിരുന്നു സംഭവം. കാറില്‍ പോകുന്നതിനിടെ അക്രമി മുന്നിലുള്ളവരെയെല്ലാം വെടിവെക്കുകയായിരുന്നെന്ന് ട്രാപ്പെസ് മേയര്‍ അലി റബേഹ് മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ ആഫ്രിക്കന്‍ വംശജനാണെന്നും പരുക്കേറ്റവരില്‍ രണ്ടുപേരും കുടിയേറ്റക്കാരാണെന്നും ഇതില്‍ ആഫ്രിക്കന്‍ വംശജനായ ഒരാളുടെ നില ഗുരുതരമാണെന്നും മേയര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ 12 വയസ്സുള്ള പെണ്‍കുട്ടിക്ക് എട്ടുതവണ വെടിയേറ്റന്നും കുട്ടി അപകടനില തരണം ചെയ്തുവരുകയാണെന്നും ലാ വെറീരെ മേയര്‍ നിക്കോളാസ് ഡെയ്ന്വില്ലെ പറഞ്ഞു.പാരീസിലുണ്ടായ സംഭവം അതീവ ഗൗരവതരമാണെന്നും പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്നും പാരീസിലെ വെടിവെപ്പില്‍ രാജ്യം ഇരകള്‍ക്കൊപ്പമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രതികരിച്ചു. വിലക്കയറ്റവും ജീവിതച്ചെലവ് വര്‍ധിച്ചതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് പാരീസില്‍ വെടിവെപ്പുണ്ടായിരിക്കുന്നത്.Content Highlights: One person was killed and four others were injured in a shooting incident in Trappes, Paris. Police have apprehended the suspect while investigations are underway to determine any terrorist links. French leaders, including President Emmanuel Macron, expressed solidarity with the victims.