തിരുവനന്തപുരം| സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിർണായക നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.വിദ്യാർഥികളുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർക്ക് ഇടപെടാം. ഇത്തരം വിഷയങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനും അധ്യാപകർക്ക് നടപടി സ്വീകരിക്കാമെന്നാണ് നിർദേശം. അതേസമയം, കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ശിക്ഷയുടെ ഭാഗമായി ക്ലാസിൽനിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ നിർദേശിച്ചു.ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അച്ചടക്ക പ്രശ്നങ്ങളിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ നിയമനടപടി സ്വീകരിക്കണമെന്നാണ് നിർദേശത്തിലുള്ളത്.വിദ്യാർഥികളുടെ അന്തസ്സിനെ ബാധിക്കുമെന്ന കാരണത്താൽ ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ വിലക്കിയിരുന്നു. എന്നാൽ, കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നുന്ന സാഹചര്യത്തിൽ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അനുമതി നൽകുന്നതാണ് പുതിയ നിർദേശം. സ്കൂൾ പരിസരങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.Content Highlights:The Kerala State Commission for Protection of Child Rights has allowed teachers to inspect students’ school bags to curb drug abuse. Teachers can intervene in disciplinary issues and initiate legal action if required, while avoiding mental harassment or classroom exclusion. The move reverses a previous ban to ensure safety and prevent illicit substances in schools