വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Wait 5 sec.

തിരുവനന്തപുരം | വിജയദശമി ദിനത്തില്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. വിവിധ ക്ഷേത്രങ്ങളില്‍ കുഞ്ഞുകളുടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വന്‍ തിരക്ക് അനുഭവപ്പെട്ടു.വടക്കന്‍ പറവൂര്‍ മൂകാംബികാ ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതീ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പുരോഗമിക്കുകയാണ്. വിദ്യയുടെയും വാക്കിന്റെയും ദേവതയായ മൂകാംബിക ദേവിയുടെ സന്നിധിയില്‍ തങ്ങളുടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നത് ഭക്തരെ സംബന്ധിച്ച് സവിശേഷമായ ചടങ്ങാണ്.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.Content Highlights: On Vijayadashami, thousands of young children across Kerala entered the world of learning through the traditional Vidyarambham ritual. Scholars, cultural figures, and teachers guided children as they traced their first letters in rice. Grand celebrations were held at prominent temples and centers.