കാഠ്മണ്ഡു | ഒക്ടോബര്‍ 15 മുതല്‍ നേപ്പാളിലെ മനാങ് ജില്ലയിലെ ഹിമാലയന്‍ പര്‍വതനിരയില്‍ നിന്നും രണ്ട് ജാപ്പനീസ് പര്‍വതാരോഹകരെ കാണാതായന്ന് മനാങ് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ മുക്തി റാം ഖനല്‍. മനാങ്ങില്‍ സ്ഥിതി ചെയ്യുന്ന 7140 മീറ്റര്‍ ഉയരമുള്ള ഗംഗാപൂര്ണ വെസ്റ്റ് പര്‍വതത്തിലാണ് ഇവര്‍ കയറാന്‍ ശ്രമിച്ചിരുന്നത്.ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ പര്‍വതത്തിന് സമീപം ഇവരുടേതെന്ന് സംശയിക്കുന്ന ഒരു ബാഗ് മാത്രമാണ് കണ്ടെത്താനായത്. ഒരാഴ്ച മുമ്പ് ഇവരുമായി അധികൃതര്‍ അവസാനമായി ബന്ധപ്പെടുമ്പോള്‍ 7,100 മീറ്റര്‍ ഉയരത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. നാളെ വീണ്ടും രക്ഷാദൗത്യവുമായി സംബന്ധിച്ച് ആലോചിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.Content Highlights: Two Japanese climbers went missing in Nepal’s Himalayan region while attempting to scale Mount Gangapurna West in the Manang district. Authorities launched helicopter search operations after losing contact with them at high altitude. Rescue teams plan to resume their search efforts tomorrow.