ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ശൈത്യകാല വായു മലിനീകരണവും ഗതാഗതക്കുരുക്കും നേരിടാന്‍ ലക്ഷ്യമിട്ട് സമഗ്രമായ ശൈത്യകാല കര്‍മ്മപദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നഗര പരിധിയിലെ വായു ഗുണനിലവാരം മോശം വിഭാഗത്തിലേക്ക് താഴ്ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ മലിനീകരണം കുറയ്ക്കാന്‍ ഒന്നാം ഘട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇതിന്റെ ഭാഗമായി സാധുവായ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലെ തെരഞ്ഞെടുത്ത 500ഓളം പെട്രോള്‍ പമ്പുകളില്‍ നിന്ന് നവംബര്‍ ഒന്നു മുതല്‍ ഇന്ധനം ലഭിക്കില്ല. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനിഷന് കാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി ഇത് കര്‍ശനമായി നിരീക്ഷിക്കും.മലിനീകരണവും ഗതാഗതക്കുരുക്കും പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് നവംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. കൂടാതെ നവംബര്‍ 1 മുതല്‍ ബി എസ് -6 മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇതരസംസ്ഥാന പെട്രോള്‍, ഡീസല്‍ വാണിജ്യ/ചരക്ക് വിദ്യാര്ത്ഥ്യേതര വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. നവംബര്‍ 1 മുതല്‍ ജനുവരി 31 വരെ പൊളിച്ചുമാറ്റലുകള്‍, ഔട്ട്ഡോര്‍ സിവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും കര്‍ശന നിരോധനം ബാധകമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.Content Highlights: Delhi government announced a comprehensive winter action plan from November 1 to February 28 to combat air pollution. Measures include mandatory 50% work-from-home for offices, fuel bans for vehicles without valid PUC certificates, entry restrictions for non-BS6 vehicles, and construction bans.