കോഴിക്കോട് | കാലിക്കറ്റ് കോ-ഓപറേറ്റീവ് അര്‍ബന്‍ ബേങ്ക് മെയിന്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കുറ്റിച്ചിറയില്‍ നടത്തിയ വായ്പാമേളയുടെ ഉദ്ഘാടനം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫര്‍സീന അറക്കല്‍ നിര്‍വഹിച്ചു.ബേങ്ക് വൈസ് ചെയര്‍മാന്‍ വിജയന്‍ കെയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഭരണസമിതി അംഗം പി ടി ആസാദ്, ജനറല്‍ മാനേജര്‍ രാഗേഷ് പി ബ്രാഞ്ച് മാനേജര്‍ ദീപ സി സംസാരിച്ചു.