ജര്‍മ്മനിയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Wait 5 sec.

കൊച്ചി|ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണിയുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം ഇന്ന് രാത്രി 8.15 ഓടെ നെടുമ്പാശേരിയിലെത്തിക്കുംപുലര്‍ച്ചെ 1.20 ഓടെയാണ് ഡല്‍ഹിയില്‍ നിന്ന് അഞ്ജലി ഷീല ജോയിയുടെയും സിവിന്‍ ജോണിയുടെയും മൃതദേഹം നെടുമ്പാശേരിയില്‍ എത്തിയത്. ഇരുവരുടെയും ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ചെമ്മനാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജലി ഷീല ജോയിയുടെ സംസ്‌കാരം.കാലടി തോട്ടകം സ്വദേശി സിവിന്‍ ജോണിയുടെ വീട്ടില്‍ നടന്ന പൊതുദര്‍ശനത്തില്‍ നൂറ് കണക്കിന് ആളുകളെത്തി. ഉച്ചയ്ക്ക് രണ്ടു മണിക്ക് മാണിക്യ മംഗലം സെന്റ് റോക്കീസ് പള്ളിയിലാണ് സംസ്‌കാരം. ജോലി അന്വേഷിച്ച് ഒരു മാസം മുന്‍പാണ് സിവിന്‍ ജര്‍മനിയിലേക്ക് പോയത്.Content Highlights: The bodies of Malayalis Anjali Sheila Joy and Sivin Johny, who died in a Germany apartment fire, arrived at Nedumbassery. Funeral services were arranged at their home parishes. The body of Nova Sabu is expected to arrive at Nedumbassery tonight at 8.15 PM.