മാസപ്പടി കേസ്: പിണറായിയുടെ ഹരജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല; പരിഗണനക്കെടുക്കുക തിങ്കളാഴ്ച

Wait 5 sec.

കൊച്ചി |  മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല. അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.നേരത്തെ ഹരജി കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീല്‍ വീണ്ടും പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.മാസപ്പടി കേസില്‍ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയന്‍, മകള്‍ ടി വീണ, മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ അപ്പീല്‍ നല്‍കിയത്.നേരത്തെ ഈ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും, ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.Content Highlights:The Kerala High Court declined an urgent hearing on appeals filed by Pinarayi Vijayan, T Veena, and P A Mohamed Riyas regarding the Masappadi case. The division bench headed by Justice K Natarajan will consider the matter on Monday. The court noted sufficient time remains under the Supreme Court stay order.