പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

Wait 5 sec.

തിരുവനന്തപുരം | പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. കനത്ത മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്നു പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.ബിലാസ്പൂര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിന്‍ എന്‍ജിന്റെ നാല് വീലുകള്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പരശുറാം എക്‌സ്പ്രസ്സ് ഉള്‍പ്പെടെ വൈകും. മൂന്ന് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06163), മധുര-പുനലൂര്‍ എക്‌സ്പ്രസ് (16729), താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത് ഭാരത് എക്‌സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്.നിലവധി ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍1. ട്രെയിന്‍ നമ്പര്‍ (16650) കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്, ട്രെയിന്‍ നമ്പര്‍ (56102) നാഗര്‍കോവില്‍ ജംഗ്ഷന്‍-പുനലൂര്‍ പാസഞ്ചര്‍, 3. ട്രെയിന്‍ നമ്പര്‍ (56306) തിരുവനന്തപുരം-നോര്‍ത്ത് നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചര്‍, 4. ട്രെയിന്‍ നമ്പര്‍ (56705) പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍, 5. ട്രെയിന്‍ നമ്പര്‍ (16122) തിരുവനന്തപുരം-സെന്‍ട്രല്‍ താമ്പരം എക്‌സ്പ്രസ്. വൈകിയേക്കാവുന്ന ദീര്‍ഘദൂര ട്രെയിനുകള്‍: 1. ട്രെയിന്‍ നമ്പര്‍ (16128) ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, 2. ട്രെയിന്‍ നമ്പര്‍ (16381) പൂനെ-കന്യാകുമാരി എക്‌സ്പ്രസ്.Content Highlights: A landslide caused by heavy rain at Parasala led to a train engine derailing early in the morning. No injuries were reported, but rail traffic between Thiruvananthapuram and Nagercoil remains severely disrupted. Railway authorities are currently clearing the track while multiple trains are delayed or regulated.