മലപ്പുറത്തുനിന്നു ജോലി തേടിയെത്തിയ യുവാവിന് കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വച്ച് പാമ്പുകടിയേറ്റു

Wait 5 sec.

കോഴിക്കോട് | മലപ്പുറത്തുനിന്നു ജോലി തേടിയെത്തിയ യുവാവിന് കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വച്ച് പാമ്പുകടിയേറ്റു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദി(31) നാണ് അപകടം സംഭവിച്ചത്.കൊയിലാണ്ടി ഹാര്‍ബറില്‍ ജോലി തേടിയെത്തിയ യുവാവ് രാവിലെ കൊയിലാണ്ടി ഇറങ്ങി ബസ് സ്റ്റാന്‍ഡില്‍ വിശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വിഷബാധയേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.Content Highlights: A 31-year-old job seeker from Parappanangadi suffered a snake bite while resting at the Koyilandy bus stand. Fellow passengers rushed him to the Koyilandy taluk hospital for initial treatment. Due to severe venom infection, he was later transferred to the Kozhikode Medical College Hospital.