അറബ് പാര്‍ലമെന്റ് പ്രസിഡന്റായി സഊദി ശൂറ കൗണ്‍സില്‍ അംഗം സാദ് അല്‍-ഒതൈബി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Wait 5 sec.

കൈറോ / റിയാദ്  | സഊദി അറേബ്യന്‍ ശൂറ കൗണ്‍സില്‍ അംഗം സാദ് അല്‍-ഒതൈബിയെ അറബ് പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റില്‍ നടന്ന പാര്‍ലമെന്റിന്റെ നാലാം നിയമനിര്‍മ്മാണ കാലയളവിലെ മൂന്നാം സമ്മേളനത്തിലാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.അറബ് പാര്‍ലമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട ഫലസ്തീന്‍ പ്രശ്‌നമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭങ്ങള്‍ക്കും അനുസൃതമായി, കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തെ പാര്‍ലമെന്റ് തുടര്‍ന്നും ശക്തമായി പിന്തുണയ്ക്കുമെന്നും , പാര്‍ലമെന്റിന്റെ വരും ഘട്ടങ്ങളില്‍ കൂടുതല്‍ വ്യക്തമായ പ്രോഗ്രാമുകളും കൃത്യമായ വിലയിരുത്തലുകളും ,നിലവിലെ വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ചുള്ള നീക്കങ്ങള്‍ അത്യാവശ്യമാണെന്നും സാദ് അല്‍-ഒതൈബി അദ്ദേഹം പറഞ്ഞു. ഈ വലിയ അംഗീകാരം അറബ്-അന്താരാഷ്ട്ര തലങ്ങളില്‍ സഊദി അറേബ്യക്കുള്ള ഉന്നതമായ സ്ഥാനത്തിന്റെയും സംയുക്ത അറബ് പ്രവര്‍ത്തനങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.സഊദി ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും പിന്തുണ നല്‍കുന്നതിനും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.Content Highlights: Saudi Shura Council member Saad Al-Otaibi was elected unopposed as President of the Arab Parliament in Cairo. He stated that the Palestinian cause and establishing an independent state with East Jerusalem as capital remain top priorities. He thanked Saudi leadership for empowering national talent.