ഇന്ത്യ-ചൈന അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ ‘ശൗര്യ കമാൻഡോകൾ’; ഡ്രോൺ യുദ്ധശേഷി വർധിപ്പിച്ച് ഐടിബിപി

Wait 5 sec.

ഇന്ത്യ-ചൈന അതിർത്തിയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ശൗര്യ കമാൻഡോകളെ’ രൂപീകരിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). അരുണാചൽ പ്രദേശിലെ വിവിധ മേഖലകളിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ കമാൻഡോ സംഘത്തെ നിയോഗിച്ചതെന്ന് ഐടിബിപി മേധാവി ശത്രുജീത് സിങ് കപൂർ അറിയിച്ചു.ചൈനയുമായുള്ള 3,488 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സേനയുടെ പോരാട്ടസന്നദ്ധത വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ അതിർത്തി ബറ്റാലിയനുകളിലും ശൗര്യ കമാൻഡോകളെ വിന്യസിക്കുമെന്ന് കപൂർ വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ആവശ്യമെങ്കിൽ കമാൻഡോ തലത്തിൽ വീണ്ടും യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്.ഡ്രോൺ യുദ്ധശേഷി വർധിപ്പിക്കുന്നുസേനയുടെ ആധുനികവൽക്കരണ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ യുദ്ധസാങ്കേതികവിദ്യകൾക്കും പ്രത്യേക പരിശീലനത്തിനുമാണ് ഐടിബിപി കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിർത്തി കാക്കുന്ന എല്ലാ ബറ്റാലിയനുകളിലും ഡ്രോൺ പ്ലാറ്റൂണുകൾ രൂപീകരിച്ചിട്ടുണ്ട്. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമായി ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകിവരുന്നു.ഡ്രോൺ യുദ്ധശേഷി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാരിൽനിന്ന് 400 കോടി രൂപ ലഭിച്ചതായി കപൂർ അറിയിച്ചു. ഇതിൽ 70 ശതമാനവും ഡ്രോൺ യുദ്ധസാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.The post ഇന്ത്യ-ചൈന അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ ‘ശൗര്യ കമാൻഡോകൾ’; ഡ്രോൺ യുദ്ധശേഷി വർധിപ്പിച്ച് ഐടിബിപി appeared first on ഇവാർത്ത | Evartha.