‘നിറഞ്ഞുനില്‍ക്കുന്നത് ക്രൂരതയും അഴിമതിയും’; ട്രംപ് ഭരണത്തിനെതിരെ ആഞ്ഞടിച്ച് യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ

Wait 5 sec.

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവിലെ ക്രൂരതക്കും അഴിമതിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒഹായോയില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെയാണ് ഒബാമ ട്രംപിന്റെ വിദേശനയങ്ങളെ ഉള്‍പ്പെടെ വിമര്‍ശിച്ചത്.‘നിലവിലുള്ള പ്രസിഡന്റ് തുടര്‍ച്ചയായി മോശമായ തീരുമാനങ്ങളാണ് കൈക്കൊണ്ടത്.’ ഏറ്റവും പ്രധാനമായി, ആരും ആവശ്യപ്പെടാത്ത, ഒട്ടും ആവശ്യമില്ലാത്ത ഒരു യുദ്ധം തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു.’- ഇറാനെതിരെ അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ട് 65കാരനായ ഡെമോക്രാറ്റ് പറഞ്ഞു.റിപബ്ലിക്കന്‍ ഭരണകൂടത്തിനെതിരെ വോട്ട് ചെയ്യാന്‍ ഒഹായോയിലെ ജനങ്ങളോട് ഒബാമ ആഹ്വാനം ചെയ്തു. ‘ആധുനിക കാലഘട്ടത്തില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അരാജകത്വവും ക്രൂരതയും അഴിമതിയും കഴിവുകേടും നിറഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ‘ഇനി മതിയാക്കാം’ എന്ന് പറയാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചിരിക്കുകയാണ്.’- യു എസ് മുന്‍ പ്രസിഡന്റ് പറഞ്ഞു.Content Highlights: Former US President Barack Obama strongly criticized Donald Trump’s administration, calling it corrupt and cruel. Speaking at a public event, Obama highlighted key policy failures and warned about governance issues. His remarks have sparked major debate across American political circles today.